ഹൈസ്‌കൂൾ അസിസ്റ്റന്റ്: താൽക്കാലിക ഒഴിവ്

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് ( ഹിന്ദി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവാണുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 30ന് രാവിലെ 11 ന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ : 0 477- 2268442.