‘പൊതുവിദ്യാഭ്യാസം’ മാത്രം പോരാ – തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വൈദഗ്ദ്ധ്യവും വേണം.

Share:

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

കൊളംബിയ സര്‍വ്വകലാശാലയിലെ ബിരുദധാരികള്‍ക്ക് തൊഴില്‍ നിര്‍ദ്ദേശം നല്‍കുന്നതിനുള്ള ഡയറക്ടര്‍ അഥിനാ കോണ്‍സ്റ്റന്റയിന്‍ പറയുന്നത് “കോളേജ് വിദ്യാഭ്യാസം (ജോലി ലഭിക്കുന്നതിനുള്ള) സ്വര്‍ണ്ണത്താക്കോല്‍ അല്ലാതായിത്തീര്‍ന്നിരിക്കുന്നു” എന്നാണ്.

മിച്ചിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ തത്തുല്യപദവിയിലുള്ള ജോണ്‍ ഡി. ഷിന്‍ഗിള്‍ടണ്‍ പറയുന്നത്, “കുറച്ചാളുകളെ മാത്രം ആവശ്യമായ മേഖലകളിലേക്ക് കോളേജുകള്‍ കൂടുതല്‍ ആളുകളെ ബിരുദം നല്‍കി വിടുന്നു” എന്നാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള, വൈദഗ്ദ്ധ്യം സിദ്ധിക്കാത്ത ലിബറല്‍ ആര്‍ട്ട്സ് വിദ്യാര്‍ത്ഥികളുടെ അനുപാദം കൂടിക്കൂടിവരുന്നതില്‍ അദ്ദേഹം ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. ‘പൊതുവിദ്യാഭ്യാസത്തിനു’ വേണ്ടിയുള്ള വര്‍ദ്ധിച്ചുവരുന്ന ഊന്നല്‍ വിപണന വൈദഗ്ദ്ധ്യത്തിനോ വളരെവേഗം മാറികൊണ്ടിരിക്കുന്ന തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നത്തെ ബിരുദധാരികളില്‍ ഇരുപത്തിയെട്ട് ശതമാനം പേര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും വിപണന വൈദഗ്ദ്ധ്യവും ഉള്ളവരെക്കാള്‍ കുറച്ചുമാത്രം സമ്പാദിക്കുന്നവരാണെന്നാണ്.

ഇന്നത്തെ തൊഴിലുകള്‍ക്ക് ഉന്നതനിലവാരത്തിലുള്ള വൈദഗ്ദ്ധ്യം ആവശ്യമായതിനാല്‍, കോ-ഓപ്പറേറ്റീവ് കോളേജുകള്‍ വഴിയും യൂണിവേഴ്സിറ്റി പ്രോഗ്രാമുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെടുന്ന ജോലികള്‍ക്ക് ആവശ്യമായ ബോധനവും പരിശീലനവും ഒന്നിടവിട്ട സെമസ്റ്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ബിസിനസുകാര്‍ തന്നെ അവര്‍ (വിദ്യാര്‍ത്ഥികള്‍) ബിരുദം നേടിക്കഴിഞ്ഞാല്‍, മുന്നിലൊന്നില്‍ കൂടുതല്‍പോരെ, നേരിട്ടു തൊഴിലിനു തെരഞ്ഞെടുക്കുന്നു; ക്യാംപസ് സെലക്ഷനിലൂടെ

മാത്രമല്ല, ബിസിനസ്സില്‍ തൊഴില്‍ നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുമ്പോള്‍ പഠനമുറികളും പരീക്ഷണ ശാലകളും ബിസിനസിലും പ്രോഫഷനിലും ഉപയോഗിക്കുന്ന അത്യാധുനികവും സങ്കീർണവുമായ ശാസ്ത്ര -സാങ്കേതിക ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിക്കപ്പെടുന്നു. ബിസിനസ് രംഗത്തെ പ്രമുഖരും സാങ്കേതിക വിദഗ്ദ്ധരും ഗസ്റ്റ് ലക്ചറര്‍മാരായി ക്ഷണിക്കപ്പെടുന്നു. തൊഴില്‍ പരിശീലനത്തിന്റെ പങ്കളികളായി വിദ്യാഭ്യാസ വിചക്ഷണരും വ്യാപാരനേതാക്കളും മാറുന്നു.

‘പൊതുവിദ്യാഭ്യാസം’ നിങ്ങളുടെ ജീവിതത്തിൻറെ ഗുണനിലവാരത്തെ വലിയതോതില്‍ പരിപോഷിപ്പിക്കും; പക്ഷേ, അത്യധികം പുരോഗമിച്ചതും സങ്കീര്‍ണ്ണവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിസിനസ്സില്‍ സാമ്പത്തികമായി നിങ്ങളെ പരിപോഷിപ്പിക്കുവാന്‍ അത് അപര്യാപ്തമാണ്. തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളില്‍ അധിഷ്ഠിതമായിട്ടുള്ള പ്രത്യേകപരിശീലനം മാത്രമാണ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് വിജയിക്കുന്നതിനുള്ള വ്യക്തിപരമായ വൈദഗ്ദ്ധ്യം സമ്പാദിക്കുന്നതിന് – അല്ലെങ്കില്‍ സാമ്പത്തികമായി അതിജീവിക്കുന്നതിന് ഉള്ള ഏകമാര്‍ഗ്ഗം.

അടുത്ത അദ്ധ്യായം: തൊഴിലവസരങ്ങൾ; വരാൻ പോകുന്ന വർഷങ്ങളിൽ

Share: