എങ്ങനെ സമ്പന്നനാകാം …. എളുപ്പത്തില്‍ !

Share:

തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങൾ’ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു

എങ്ങനെ സമ്പന്നനാകാം ….
എളുപ്പത്തില്‍ !

ഈ പരമ്പര വായിക്കാൻ തീരുമാനിച്ചപ്പോൾ നിങ്ങള്‍,
നിങ്ങളില്‍ത്തന്നെ നിക്ഷേപിക്കാന്‍
സന്നദ്ധതകാട്ടി

നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാവുന്ന ഏറ്റവും നല്ല നിക്ഷേപം
നിങ്ങളില്‍ത്തന്നെയാണ് .

കൂടുതല്‍ പണമുണ്ടാക്കാം, അല്ലെങ്കില്‍ ആഗ്രഹിക്കുന്നതെന്തും നേടി
യെടുക്കാം – മറ്റെവിടെയും നിക്ഷേപിക്കുന്നതിനേക്കാള്‍
നിങ്ങളില്‍ത്തന്നെ നിക്ഷേപിക്കുന്നതിലൂടെ.

ഈ പരമ്പര വായിക്കാൻ തീരുമാനിച്ചപ്പോൾ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ
നിക്ഷേപിക്കാന്‍ താല്‍പര്യം കാട്ടി!

ഒന്നിൻറെയും ഓഹരി ആരും വാങ്ങാറില്ല – അതില്‍
വിശ്വാസമില്ലെങ്കില്‍ . ഈ പരമ്പര വായിക്കാൻ തുടങ്ങിയപ്പോൾ
യഥാര്‍ത്ഥത്തില്‍ നിങ്ങളിലുള്ള ‘ഓഹരി’ വാങ്ങിയിരിക്കുന്നു.

നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് നിങ്ങള്‍
ഇതിലൂടെ തെളിയിച്ചിരിക്കുന്നു.

ഇപ്പോള്‍ നിങ്ങള്‍, നിങ്ങളില്‍ തന്നെ ഓഹരി വാങ്ങുകയും
ആത്മവിശ്വാസമുണ്ടെന്ന്‍ തെളിയിക്കുകയും
ചെയ്തിരിക്കുന്നതിനാല്‍, ജീവിതത്തില്‍ നിങ്ങള്‍
ആഗ്രഹിക്കുന്നതെന്തും നേടാനുള്ള ശ്രമത്തിൻറെ
ആദ്യ ചുവട് വയ്ക്കുകയായി.

അതെങ്ങനെയെന്ന്‍ ഈ പരമ്പര നിങ്ങളോടു പറയും.

‘ലോകത്തുള്ള എല്ലാമനുഷ്യര്‍ക്കും ജീവിത വിജയം’ എന്നതാണ് സക്സസ് ഫൗണ്ടേഷൻറെ (Success Foundaion, USA ) പ്രഖ്യാപിത ലക്ഷ്യം. ഭൂമിയില്‍ ശത്രുതയും അത്യാര്‍ത്തിയും ഉണ്ടാകരുതെന്നും നന്മയും ഐശ്വര്യവും വളർന്ന് മനുഷ്യന്‍ സമാധാനത്തോടെ കഴിയുന്ന അവസ്ഥയുണ്ടാകണമെന്നും ‘ സക്സസ് ഫൌണ്ടേഷന്‍’ ആഗ്രഹിക്കുന്നു. സ്വയം പുരോഗതി പ്രാപിക്കാനും ജീവിത വിജയം നേടുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് വിജയമാര്‍ഗ്ഗങ്ങള്‍ തുറന്നു കാട്ടുന്ന സക്സസ് ഫൌണ്ടേഷൻറെ സ്ഥാപക പ്രസിഡന്റ് എം. ആര്‍. കൂപ്മേയരെപ്പറ്റി, കേംബ്രിഡ്ജിലെ ‘ഇൻറർ നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ‘ഇൻറർ നാഷണല്‍ ഹൂ ഈസ് ഹു ഓഫ് ഇന്റലക്ച്വല്‍സ്’ എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

‘1908-ല്‍ കെന്റിക്കി (യു.എസ്.എ) യില്‍ ജനിച്ച മേറിയന്‍ റൂഡി കൂപ്മേയര്‍, കോര്‍പ്പറേഷന്‍ പ്രസിഡന്റ്‌, എഴുത്തുക്കാരന്‍,ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഫിലാന്ത്രോപിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. മേരി ബ്രൗണിംഗിന്റെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തത്വശാസ്ത്രം, മതം, മനശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, വിനിമയം, ബിസിനസ് മാനേജ്മെന്റ്, ധനതത്വശാസ്ത്രം, മാര്‍ക്കറ്റിംഗ്, പ്രചാരണം, പബ്ലിക് റിലേഷന്‍സ്, ഗവേഷണം, പ്രസിദ്ധീകരണം, പ്രസംഗം എന്നീ മേഖലകളില്‍ സ്വയം ഉപരി പഠനം നടത്തി………….മി.കൂപ്മേയര്‍, എട്ട് കോര്‍പ്പറേഷനുകളുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും 102 കോര്‍പ്പറേഷനുകളുടെ മാനേജ്മെന്റ് ഉപദേഷ്ടാവും ആയിരുന്നു. നാഷണല്‍ സ്പീക്കേഴ്സ് അസോസിയേഷനില്‍ അംഗമായ അദ്ദേഹം മികച്ച പ്രസംഗകന്‍, സെമിനാര്‍ ലീഡര്‍ എന്നീ നിലകളില്‍ ശ്രദ്ധപിടിച്ചുപറ്റി. വ്യവസായ രംഗത്ത് സജീവമായി തിളങ്ങിയപ്പോഴും അമ്പതാം വയസ്സില്‍ റിട്ടയര്‍ ചെയ്തതിന് ശേഷവും, സമയത്തില്‍ സിംഹഭാഗവും ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനും പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വേണ്ടി അദ്ദേഹം ചെലവഴിച്ചു. പ്രധാനപ്പെട്ട മതങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്രം, ചരിത്രം, ജീവചരിത്രം തുടങ്ങിയവയെക്കുറിച്ചും മഹത്തായ തത്വചിന്തകളെക്കുറിച്ചും മനശ്ശാസ്ത്രത്തെക്കുറിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനായി 40 വര്‍ഷക്കാലം കഠിനാദ്ധ്വാനം ചെയ്തു. അതിന്റെ ഫലമായി ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും ജീവിതവിജയം നേടിയവരുടെ വിജയ രഹസ്യങ്ങള്‍ കണ്ടെത്തുകയും ‘തെളിയിക്കപ്പെട്ട 1000 വിജമാര്‍ഗ്ഗങ്ങള്‍’ പകര്‍ത്തിവെയ്ക്കുകയും ചെയ്തു.

ലോകത്തുള്ള മൂന്നു ബില്യണ്‍ ജനങ്ങളെ 1000 വിജയമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക എന്നത് സക്സസ് ഫൌണ്ടേഷന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ അടങ്ങിയ നാലുപുസ്തകങ്ങള്‍ അതാതു രാജ്യത്തെ ഭാഷകളില്‍ പ്രസിദ്ധീകരിക്കുവാനും വിതരണം ചെയ്യാനും രാജ്യത്തെ പ്രധാന പ്രസാധകരുമായി കരാറിലേര്‍പ്പെടുകയാണ് സക്സസ് ഫൌണ്ടേഷന്‍ ചെയ്യുന്നത്. അമൂല്യമായ ഈ പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പകര്‍പ്പവകാശം ‘കരിയര്‍മാഗസി’ന് നല്‍കിയത് അപൂര്‍വ്വമായ ബഹുമതിയായി ഞങ്ങള്‍ കരുതുന്നു.

സക്സസ് ഫൌണ്ടേഷന്‍, ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ അടങ്ങിയ നാലു പുസ്തകങ്ങള്‍ ആദ്യമായി അമേരിക്കയില്‍ പ്രസിധീകരിച്ചതോടെ ലോകമെമ്പാടും ആവശ്യക്കാരുണ്ടായി. തുടര്‍ന്ന്‍ സെന്‍ട്രല്‍ ഏഷ്യാ, ആഫ്രിക്ക, സിങ്കപ്പൂര്‍,ചൈന, തായ്‌വാന്‍, ഫിലിപ്പിന്‍സ്, കൊറിയ, ജപ്പാന്‍, മലേഷ്യാ, തായ്‌ലന്‍ഡ്‌, ബ്രൂണെ, ഇന്‍ഡോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. നൂറോളം ഭാഷകളില്‍ പരിഭാഷ പൂര്‍ത്തിയായി വരുന്നു. ലോകത്തെമ്പാടുമുള്ള ഉന്നതന്മാര്‍ ജീവിത വിജയത്തിന്റെ വേദഗ്രന്ഥമായി സൂക്ഷിക്കുന്ന ‘തെളിയിക്കപ്പെട്ട വിജയ മാര്‍ഗ്ഗങ്ങള്‍’ ആദ്യമായി മലയാളത്തില്‍ ഡിജിറ്റൽ ആയി പ്രസിദ്ധീകരിക്കുന്നു.

– രാജൻ പി തൊടിയൂർ

Share: