കേരളത്തിൽ 13 ജില്ലാ ജഡ്ജിമാ൪
കേരള ജുഡീഷ്യൽ സര്‍വീസിൽ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുല൪ /എന്‍.സി.എ ഒഴിവുകളാണ്.
റഗുല൪ ഒഴിവുകൾ -4,(റിക്രൂട്ട്മെന്‍റ് നമ്പ൪ -23/2017)
എന്‍.സി.എ ഒഴിവുകള്‍: കാറ്റഗറി നമ്പ൪: 20/2017: എസ്.ടി-1 (നാലാം പുനര്‍വിജ്ഞാപനം)
കാറ്റഗറി നമ്പ൪: 21/2017: ക്രിസ്ത്യന്‍ മതം സ്വീകരിച്ച എസ്.സി-1 (മൂന്നാം പുനര്‍വിജ്ഞാപനം)
കാറ്റഗറി നമ്പ൪: 22/2017: എസ്.സി-2, ഹിന്ദു നാടാ൪ -1, മുസ്ലിം-1, എൽ.സി-/എ. ഐ.-1, വിശ്വകര്‍മ്മ-1, ഈഴവ/ തിയ്യ/ ബില്ലവ-1(ഒന്നാം പുനര്‍വിജ്ഞാപനം)
യോഗ്യത: അപേക്ഷകര്‍ കുറഞ്ഞത് 7 വര്‍ഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം. നല്ല സ്വഭാവം, ആരോഗ്യം എന്നിവ ഉണ്ടാവണം.
പ്രായം: 2017 ജനുവരി 1 നു 35 വയസിനും 45വയസിനും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഉള്ള ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയും വിവ വോസിയും നടത്തി ആയിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 1500 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും തൊഴിൽ രഹിതരായ ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്.
അവസാന തീയതി: ജനുവരി 11