ഹൈക്കോടതിയില്‍ 8 പേഴ്സണൽ അസിസ്റ്റന്‍റ്
കേരള ഹൈക്കോടതിയിലെ പേഴ്സണല്‍ അസിസ്റ്റന്‍റ് തസ്തികയിൽ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയില്‍ എന്‍.സി.എ ഒഴിവുകളിലേക്ക് പുനര്‍വിജ്ഞാപനമായി. ഓണ്‍ലൈനായി വേണം അപേക്ഷിക്കാ൯.
കാറ്റഗറി നമ്പര്‍: 28/2017 എസ്.ടി-1 (അഞ്ചാം പുനര്‍വിജ്ഞാപനം)
കാറ്റഗറി നമ്പര്‍: 29/2017 എസ്.സി-1 (അഞ്ചാം പുനര്‍വിജ്ഞാപനം)
കാറ്റഗറി നമ്പര്‍: 30/2017 (ഒന്നാം പുനര്‍വിജ്ഞാപനം) എസ്.സി-2, എല്‍.സി/എ.ഐ-1, മുസ്ലിം-3., യോഗ്യത : ബിരുദം
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിലും ഷോര്‍ട്ട് ഹാന്‍ഡിലും കെ.ജി.ടി.ഇ (ഹയര്‍). കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്ങിലും സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.
പ്രായം: അപേക്ഷകര്‍ 2.1.1976 നും 1.1.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷാ ഫീസ്: 300 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും തൊഴില്‍ രഹിതരായ ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.hckrecruitment.nic.in
അപേക്ഷാ നടപടികള്‍ രണ്ടു ഘട്ടമായിട്ടാണ് പൂര്‍ത്തീകരിക്കേണ്ടത്.
ആദ്യ ഘട്ടം: ഡിസംബര്‍ 28 . രണ്ടാം ഘട്ടം :ജനുവരി 15