ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍, സേലം, ഗഡഗ് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നടത്തുന്ന എ.ഐ.സി.റ്റി.ഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സിയോ ഇംഗ്ലീഷ് ഒരു വിഷയമായി തത്തുല്യ പരീക്ഷയില്‍ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായം 2018 ജൂലൈ ഒന്നിന് 15 വയസിനും 23 നും മധ്യേ.
പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസാണ്. 20 ശതമാനം സീറ്റുകള്‍ കൈത്തറി നെയ്ത്തു കുടുംബങ്ങളില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തത്വം അനുസരിച്ചുളള സംവരണം അനുവദിക്കും.
കണ്ണൂരിലെ ആകെയുളള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുളളവര്‍ക്കും, തമിഴ്‌നാട് -ആറ്, കര്‍ണ്ണാടക -രണ്ട്, പോണ്ടിച്ചേരി -രണ്ട് എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് സേലം -15, വെങ്കിടഗിരി – മൂന്ന് എന്നീ അനുപാതത്തില്‍ പ്രസ്തുത ഐ.ഐ.എച്ച്.ടികളില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തെ വികാസ് ഭവനിലെ കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, കണ്ണൂര്‍ തോട്ടടയിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി എന്നിവിടങ്ങളിലും ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ അഞ്ച ് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍ ഓഫ് ഹാന്റ്‌ലൂം ആന്റ് ടെക്സ്റ്റയില്‍സ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം.
www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം.