ഹാന്‍ഡ്സ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് : അപേക്ഷ ക്ഷണിച്ചു

224
0
Share:

കോഴിക്കോട് : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ്സ് ഹോള്‍ഡ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി ഒക്റ്റോബര്‍ നാലിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വൈകി വരുന്നതോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല.

യോഗ്യത: ഡിപ്ലോമ, ബി.എസ്.സി, എം.എസ്.സി, ബി.ടെക്, എം.സി.എ (ഇലക്ട്രോണിക് /കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

പ്രതിമാസ വേതനം: 10000 രൂപ.

കാലവധി: ആറു മാസം.

വിവരങ്ങള്‍ക്ക് 9495981755 (ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍) ബന്ധപ്പെടുക.

Share: