ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

തൃശൂർ: തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2020 – 21 അധ്യയന വർഷത്തേയ്ക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവുക.
പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് ജൂലായ് 16 വ്യാഴാഴ്ച രാവിലെ 10 മണിക്കും സ്റ്റാറ്റിസ്റ്റിക്സ് അന്നേദിവസം ഉച്ചയ്ക്കുശേഷം രണ്ടുമണിയ്ക്കും ഹിന്ദി, അറബിക് ജൂലായ് 17 രാവിലെ 10 മണിക്കുമാണ് അഭിമുഖം.
പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, വിഷയം, വിദ്യാഭ്യാസ യോഗ്യത, എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റ thrithalacollege@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 14 ന് മുൻപ് അയ്ക്കുക.
ഫോൺ -04662270335, 2270353.