ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

250
0
Share:

എറണാകുളം മഹാരാജാസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവിലേക്കും മ്യൂസിക് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ ഉള്‍പ്പെട്ടവരും നിശ്ചിതയോഗ്യതയുള്ളവരുമായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കൊമേഴ്‌സ് ഗസ്റ്റ് അദ്ധ്യാപകനാകാൻ യോഗ്യത – കൊമേഴ്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തരബിരുദവും യുജിസി നെറ്റും.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 3 രാവിലെ 11-ന് അഭിമുഖത്തിനായി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

Share: