ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരുഃ മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. താത്പ്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 17 രാവിലെ പത്തുമണിക്ക് കോളേജില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.