ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.gcn.ac.in സന്ദർശിക്കുക.