ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

മലപ്പുറം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ പാതായ്ക്കര ഗവ. ഐ.ടിഐയിൽ പ്ലംബർ ട്രേഡിലും പാണ്ടിക്കാട് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലും പാലക്കാട് ജില്ലയിലെ മംഗലം ഗവ. ഐ.ടി.ഐയിൽ സർവേയർ ട്രേഡിലും ട്രെയിനിങ് ഇൻസ്ട്രക്ടറുടെ ഓരോ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്ലംബർ ട്രേഡിന് സർക്കാർ അംഗീകൃത മൂന്ന് വർഷത്തെ മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവേയർ ട്രേഡുകൾക്ക് സർക്കാർ അംഗീകൃത മൂന്ന് വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമാണ് കുറഞ്ഞ യോഗ്യത.
ആഗസ്റ്റ് 22ന് രാവിലെ 11ന് മലപ്പുറം സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാവണം. ഫോൺ: 0495 2371451.

Share: