അതിഥി അധ്യാപക നിയമനം

വയനാട്: മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം അതത് തീയതികളിൽ നേരിട്ട് ഹാജരാകാം.
ഫിസിക്‌സ്: മേയ് 30 ന് രാവിലെ 10 മുതൽ 12.30 വരെ, കെമിസ്ട്രി: ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.30 വരെ, മാത്തമാറ്റിക്‌സ്: 31ന് രാവിലെ 10 മുതൽ 12.30 വരെ, ഇലക്ട്രോണിക്‌സ്: ജൂൺ ഒന്നിന് രാവിലെ 10 മണി.