ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കണ്ണൂർ : പിണറായി ഗവ.ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ബി ടെക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസില്‍ യോഗ്യത, മുന്‍പരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍: 0490 2384160.

Share: