ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

251
0
Share:

തിരുവനന്തപുരം: ചാക്ക ഗവ: ഐ.റ്റി.ഐ.യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം. എസ്.എസ്.എല്‍.സി ബന്ധപ്പെട്ട ട്രേഡില്‍ NTCയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ NTCയും 1 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പത്തനംതിട്ട : ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ ഐസിടിഎസ്എം, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്‌ട്രോണിക് മെക്കാനിക്ക്, ടി.പി.ഇ.എസ്, ഫിറ്റര്‍, മെക്കാനിക്ക് ഡീസല്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഈ മാസം 19ന് രാവിലെ 11ന് ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2258710.

മരട് ഗവ: ഐ.ടി.ഐ യില്‍ ഗസ്റ്റ് ഇന്‍ട്രക്ടറുടെ ഒഴിവ്

കൊച്ചി: നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഥവാ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 19 ന് രാവിലെ 10.30 ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

Share: