ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 22 ,24 ന്

266
0
Share:

കൊല്ലം: ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കല്‍ പ്ലാന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 22ന് രാവിലെ 11ന് നടക്കും.

വിശദ വിവരങ്ങള്‍ 0474-2713099 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

താത്കാലിക നിയമനം: അഭിമുഖം 25ന്

കൊല്ലം: ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഡി/മെക്ക്, എ.സി.ഡി ഇന്‍സ്ട്രക്ടര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 25ന് നടക്കും.
യോഗ്യത: ഡി/മെക്ക് – എന്‍.ടി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ.
എ.സി.ഡി ഇന്‍സ്ട്രക്ടര്‍ – ഏതെങ്കിലും ബ്രാഞ്ചില്‍ ഡിഗ്രി/ഡിപ്ലോമ.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
ഫോണ്‍: 0474-2712781.

Share: