ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

Share:

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് – ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.

യു ജി സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തില്‍ നോണ്‍ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

Share: