ഗസറ്റ് അധ്യാപക നിയമനം
പാലക്കാട് : തോലനൂര്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് കോമേഴ്‌സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്യണം.
താല്പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും)
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളെജില്‍ നല്‍കണം.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 9188900196.