ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ആലപ്പുഴഃ ചെങ്ങന്നൂര്‍ ഗവ. ഐ. ടി. ഐ ലെ വയര്‍മാന്‍, മെക്കാനിക്ക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ഓരോ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 19 ന് രാവിലെ 11 മണിക്ക് നടക്കും.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനിയറിംങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ ടി സി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2452210, 2953150