ഗസ്റ്റ് അധ്യാപക നിയമനം

Share:

തൃശ്ശൂർ:  മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എം.എസ്‌സി മാത്തമാറ്റിക്‌സിൽ കുറഞ്ഞത് 55 ശതമാനം മാർക്കും നെറ്റുമാണ് യോഗ്യത. (നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള എം.എസ്‌സിക്കാരെയും പരിഗണിക്കും.)

ഉദ്യോഗാർഥികൾ 29ന് രാവിലെ പത്തിന് എഴുത്ത് പരീക്ഷക്കും കൂടികാഴ്ചക്കും ഹാജരാകണം. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടു വരണം.

ഫോൺ: 0487 2333290.

Share: