ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17, 18 ന്

483
0
Share:
കൊല്ലം : ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 17ന് നടക്കും.
യോഗ്യത: ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ – സിവില്‍ എഞ്ചിനീയറിംഗ് ബിരദം/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം/ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും നാലു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അരിത്തമെറ്റിക് കം ഡ്രോയിംഗ് – ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനിയറിംഗ് ബിരുദം/ഡിപ്ലോമ.
അസല്‍ പ്രമാണങ്ങളുമായി രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
ഫോണ്‍: 0474-2448855
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 18ന്
കൊല്ലം : ഇളമാട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 18ന് നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി ഓഫീസില്‍ എത്തണം.
ഫോണ്‍: 0474-2671715.
Share: