ഗവ.ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്

Share:

തിരുഃ കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ട്രേഡില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712418317.

Share: