സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ഓൺലൈനായി അപേക്ഷിക്കാം

Share:

മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota.sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകിയിരിക്കണം.

അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പൊതുഭരണ(സർവീസസ്-ഡി) വകുപ്പിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. വിജ്ഞാപനത്തിന്റെ പകർപ്പ് www.kerala.gov.in , www.prd.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, സെക്രട്ടേറിയറ്റിലെ വിവര പൊതുജന സമ്പർക്ക് വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകർപ്പ് പരിശോധനയ്ക്ക് ലഭിക്കും.

Share: