ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

Share:

തൃശൂർ : നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്‌പെന്‍സറിലേക്കുള്ള ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിമാസവേതനം 15,000 രൂപ.
ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.
ഒഴിവുകളുടെ എണ്ണം 31.
താല്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍, (പാലസ് റോഡ്, പാട്ടുരായ്ക്കല്‍) പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റില്‍ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടക്കും.
ഫോണ്‍ 8113028721.

Share: