ജനറൽ ഇൻഷ്യുറൻസ് കോർപ്പറേഷൻ : അപേക്ഷ ക്ഷണിച്ചു

Share:

ഓഫീസർ സ്കെയിൽ 1 ( അസിസ്റ്റന്റ് മാനേജർ  ) തസ്തികയിലേക്ക് ജനറൽ ഇൻഷ്യുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (GIC) അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത: ബിരുദം / ബിരുദാനന്തര ബിരുദം

പ്രായം : 21 വയസിനും 30 വയസിനും ഇടയിൽ

ഒരു ഉദ്യോഗാർത്ഥി ഒരു സ്ട്രീമിലേക്ക് മാത്രമെ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിലധികം അപേക്ഷകളുണ്ടെങ്കിൽ അവസാനം സമർപ്പിച്ച അപേക്ഷ മാത്രമെ കണക്കിലെടുക്കുകയുള്ളൂ. മറ്റ് അപേക്ഷകൾക്ക് അടച്ച ഫീസ് നഷ്ടമാകും.

ഓൺലൈൻ പരീക്ഷ മെയ് 9ന് നടക്കാനാണ് സാധ്യത.

എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഓൺലൈൻ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ഏപ്രിൽ 26 മുതൽ ഏപ്രിൽ 29 വരെ നടക്കും.

ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്ക്കഷൻ, അഭിമുഖം, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളുടെ ഷോർട്ട്ലിസ്റ്റ് തയ്യാറാക്കും.

അപേക്ഷാ ഫീസ് : 850 രൂപ (18 ശതമാനം ജി.എസ്.ടി ഉൾപ്പടെ). പ്രോസസിംഗ് ഫീസ്, പരീക്ഷാ ഫീസ് എന്നിവ ഉൾപ്പെടുത്തിയാണ് 850 രൂപ ഈടാക്കുന്നത്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ, ജി.ഐ.സിയിലെ ഉദ്യോഗസ്ഥർ, ജി.ഐ.പി.എസ്.എ അംഗങ്ങൾ എന്നിവർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക് ജി.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി ജി.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ gicofindia.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

മാർച്ച് 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Tagsgic
Share: