ജനറൽ നഴ്സിങ്: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സംവരണം

Share:

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൻറെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് 2023 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരിൽ നിന്നും, പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കളായ / ആശ്രിതരായ കുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശിപാർശയ്ക്കായ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്.

അപേക്ഷയുടെ പകർപ്പും എസ്.എസ്.എൽ.സി. അഥവാ തത്തുല്യ സർട്ടിഫിക്കറ്റ്, വിമുക്തഭടൻറെ എക്‌സ് സർവീസ്‌മെൻ ഐഡൻറിറ്റി കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനിക ക്ഷേമ ഡയറക്ടർ, സൈനികക്ഷേമ വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം- 33 എന്ന മേൽ വിലാസത്തിൽ ജൂലൈ 20ന് വൈകിട്ട് 5ന് മുമ്പ് നൽകണം.

Share: