സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി

238
0
Share:

കൊച്ചി: നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് പറവൂര്‍ ഗവ: എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സെപ്തംബര്‍ 24 മുതല്‍ 30 പ്രവൃത്തി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുളള പരിശീലന പരിപാടിയില്‍ ഇംഗ്ലീഷ്, കണക്ക്, മാത്തമാറ്റിക്കല്‍ റീസണിങ്ങ്, മലയാളം, ജനറല്‍ നോളഡ്ജ്, കറന്റ അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഫാക്കല്‍റ്റികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തത്പരരായ ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 23-ന് മുമ്പ് നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2440066, 9846359289, 9446033972.

Share: