സൗജന്യ ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു

തൃശൂർ : 2021-22, 2022-23 എന്നീ അധ്യായന വർഷങ്ങളിൽ എൻജിനീയറിങ് എംബിബിഎസ്, ബി എസ് സി അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്സിംഗ്, എം എസ് സി നഴ്സിംഗ് എന്നീ കോഴ്സുകൾക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം.
2023- 24 അദ്ധ്യായന വർഷത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് സൗജന്യ പഠന കിറ്റിനും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
കൂടുതൽ വിവരങ്ങൾക്ക്: kmtwwfb.org
ഫോൺ: 0487 2446545