സൗജന്യ പിഎസ് സി പരീക്ഷ പരിശീലനം

Share:

എറണാകുളം : ആലുവ സബ്ജയിൽ റോഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ഡിഗ്രിതല പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പൻഡ് ലഭിക്കും.

ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 30ന് മുമ്പ് ഈ ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിൻറെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

വിശദവിവരങ്ങൾക്ക്: 0 4 8 4 2623304 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Share: