സൗജന്യ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

306
0
Share:

എല്‍.ബി.എസ് സെന്ററിന്റെ കീഴിലുളള സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസിന്റെ (CeDS) ആഭിമുഖ്യത്തില്‍ എല്‍.ബി.എസ് സെന്ററിന്റെ വിവിധ റീജിയണല്‍ സെന്ററുകളില്‍ ഭിന്നശേഷിയുളള 10-ാം ക്ലാസ് പാസായ കുട്ടികള്‍ക്കായി ജൂലൈ ആദ്യവാരം ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ്, എം.എസ് ഓഫീസ്, ഫോട്ടോഷോപ്പ് കോഴ്‌സുകള്‍ക്കും എട്ടാം ക്ലാസ് പാസായിട്ടുളള കുട്ടികള്‍ക്കായി പേപ്പര്‍ ബാഗ്, ഫ്‌ളോറല്‍ ഡെക്കറേഷന്‍ ആന്റ് ബൊക്കെ മേക്കിംഗ് കോഴ്‌സുകള്‍ സൗജന്യമായി ആരംഭിക്കുന്നു.

താല്പര്യമുളള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ എല്‍.ബി.എസിന്റെ സെന്ററുമായോ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസുമായോ ബന്ധപ്പെടണം.

ഫോണ്‍: 0471 23452627. കൊല്ലം 0474 2764654, കളമശ്ശേരി 0484 2541520, 2552466, തൃശൂര്‍: 0487 2250751, 2250657. കോഴിക്കോട്: 0495 4010309, കണ്ണൂര്‍ 0497 2702812

Share: