ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം :  കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലുളള കളമശ്ശേരി ഹുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 -23 അദ്ധ്യായന വർഷത്തെ പി. എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,ഫുഡ് & ബീവറേജ് സർവ്വീസ് ഫുഡ് പ്രൊഡക്ഷൻ, ബേക്കറി & കൺഫെക്ഷണറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, കാനിംഗ് &ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ജൂലൈ 11 വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ ഫോറവും പ്രോസ്പെക്ടസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്‌.എസ്.സി/എസ്.ടി./ഒ.ഇ.സി വിദ്യാർത്ഥികൾക്ക് സ്റ്റൈപൻറോട് കൂടി പഠനം സൗജന്യമാണ്.മറ്റ് വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കുന്നതാണ്.

Share: