ഫുഡ് കോർപറേഷനിൽ വാച്ച്മാൻ : 107 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുജറാത്ത് റീജണിൽ വാച്ച്മാന്‍ (കാറ്റഗറി IV) തസ്തികയില്‍ 107 ഒഴിവുകൾ . ജനറല്‍ 60, ഒ.ബി.സി-28, എസ്.സി-4, എസ്.ടി-15 എന്നിങ്ങനെ ആണ് ഒഴിവുകള്‍. മൊത്തം ഒഴിവുകളില്‍ 27 എണ്ണം വിമുക്ത ഭടന്മാര്‍ക്കും 2 എണ്ണം ഭിന്നശേഷിക്കാര്‍ക്കും നീക്കി വച്ചതാണ്.
ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
എട്ടാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം: 8100 – 18070 രൂപ (പ്രീ റിവൈസ്ഡ്)
പ്രായം: 18-2 5 വയസ്. 2018 ഡിസംബര്‍ 1 അടിസ്ഥാനമാക്കി ആണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് 5 ഉം ഒ.ബി.സി വിഭാഗത്തിന് 3 ഉം ഭിന്നശേഷിക്കാ൪, വിമുക്ത ഭട൪, വിധവകള്‍, നിയമ പ്രകാരം വിവാഹ മോചനം നേടിയ സ്ത്രീകളില്‍ പുനര്‍വിവാഹം ചെയ്യാത്തവ൪ എന്നിവര്‍ക്കും ഉയര്‍ന്ന പ്രായ പരിധിയിൽ ചട്ട പ്രകാരം ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: കായിക ക്ഷമതാ, പരിശോധന, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ ഓഫ് ലൈന്‍ ആയിരിക്കും.
അപേക്ഷാ ഫീസ്: 250 രൂപ
ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടക്കാന്‍. വനിതകള്‍ക്കും, എസ്.സി, എസ്.ടി വിഭാഗത്തിനും ഭിന്നശഷിക്കാര്‍ക്കും ഫീസ് ബാധകമല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.fcijobportalgujarat.com എന്ന സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ അയക്കാനുള്ള അവസാന തീയതി: ജനുവരി 29