ഡ്രാഫ്റ്റ് മാൻ : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ ഡ്രാഫ്റ്റ്‌സ്മാ൯ ട്രെയിനികളെ ആവശ്യമുണ്ട്. മെക്കാനിക്കലിലും ഇലക്ട്രിക്കലിലുമായി 14 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. 2 വര്‍ഷത്തേക്കാണ് ട്രെയിനിംഗ്.

മെക്കാനിക്കല്‍: 1 (എസ്.ടി) ഇലക്ട്രിക്കല്‍(13 (ജനറൽ-8, ഒ.ബി.സി-3, എസ്.സി-1, എസ്.ടി-1) എന്നിങ്ങനെ ആണ് ഒഴിവുകള്‍.

യോഗ്യത: എസ്.എസ്.എല്‍.സി വിജയവും കുറഞ്ഞത് 60 % മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കലിൽ സ്റ്റേറ്റ് ബോഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍റെ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമയും സി.എ.ടിയില്‍ ഡ്രാഫ്റ്റ്‌സ്മാ൯ ഷിപ്പില്‍ അഭിരുചിയും.

സ്റ്റൈപ്പ൯ഡ് : 8900 രൂപ

പ്രായം: ജനുവരി 2018 15 നു 25 വയസ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗത്തിന് 5 ഉം ഒ.ബി.സി വിഭാഗത്തിന് 3 ഉം ഭിന്നശേഷി ക്കാര്‍ക്ക് 10 വര്‍ഷത്തെ ഇളവ് ലഭിക്കും.

ഫീസ്‌: 100 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല) ഫീസ്‌ ഓണ്‍ലൈന്‍ ആയി അടക്കണം.

അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.cochinshipyard.com

കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

അവസാന തീയതി: ജനുവരി 15

Share: