ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍:  അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ വിപുലീകരിക്കുന്നതിനും യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ പദ്ധതി) പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തികള്‍, എസ്.എച്ച്.ജി , പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് പദ്ധതി പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാം.

വ്യക്തിഗത സംരംഭങ്ങള്‍ക്ക് പദ്ധതി തുകയുടെ മുപ്പത്തിയഞ്ച് ശതമാനം പരമാവധി പത്ത് ലക്ഷം രൂപ വരെ സബ്സിഡി ആയി ലഭിക്കും. എസ്.എച്ച്.ജി സംരംഭങ്ങള്‍ക്ക് 35% സബ്‌സിഡിയോടൊപ്പം ഓരോ അംഗത്തിനും നാല്പതിനായിരം രൂപ വരെ സീഡ് കാപിറ്റല്‍ വായ്പയും കുടുംബശ്രീ മുഖേന ലഭ്യമാക്കും. വായ്പകള്‍ക്ക് പലിശ സഹായ പദ്ധതികള്‍ പ്രകാരം മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ പ്രത്യേക പലിശയിളവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pmfme.mofpi.gov.in/
ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ ബന്ധപ്പെടാം.

Share: