വെള്ളപ്പൊക്കം: വിദേശമലയാളികള്‍ക്ക് സൗജന്യമായി പണം അയയ്ക്കാo

503
0
Share:

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിദേശത്തുനിന്ന് പണം കൈമാറുന്ന സ്വകാര്യ സ്ഥാപനങ്ങളായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, യു.എ.ഇ എക്‌സ്‌ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സൗജന്യമായി പണം അയയ്ക്കാം. വിദേശത്തുനിന്ന് സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൗകര്യം വിനിയോഗിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന പേരില്‍ എടുത്ത ചെക്കുകളും ഡ്രാഫ്റ്റുകളും നോര്‍ക്ക റൂട്ട്‌സിന്റെ ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ബറോഡ, കൊച്ചി, കോഴിക്കോട് ഓഫീസുകളിലും തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെഡ് ഓഫീസിലും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ : 1800 425 3939, 0471 233 33 39.

Tagsflood
Share: