എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രീഷ്യന്‍

Share:

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രീഷ്യന്റെ താല്‍ക്കാലിക തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ദിവസവേതന നിരക്കില്‍ ജോലി നോക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.റ്റി.ഐ (ഇലക്ട്രീഷ്യന്‍), (ഐ.റ്റി.ഐ. / ഐ.റ്റി.സി യില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ കോഴ്‌സ്). കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18 നും 41 നും മദ്ധേ്യ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 20 നകം പ്രിന്‍സിപ്പല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം – 16 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.

Share: