സായുധ സേനാ പതാകദിനം ഡിസംബര്‍ 7ന്

476
0
Share:

രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ഡിസംബര്‍ 7ന് ജില്ലാ സൈനിക സായുധ സേനാ പതാക ദിനം ആചരിക്കും. രാവിലെ 10 മണിയ്ക്ക് ദിനാചരണ പരിപാടികള്‍ ആരംഭിക്കും.
പതാകദിനത്തോടനുബന്ധിച്ച് കാര്‍ ഫ്‌ളാഗുകളുടേയും ടോക്കണ്‍ ഫ്‌ളാഗുകളുടേയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പതാകദിന ഫണ്ട് വിമുക്ത ഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിനിയോഗിക്കും. കാര്‍ ഫ്‌ളാഗിന് 20 രൂപയും ടോക്കണ്‍ ഫ്‌ളാഗിന് 10 രൂപയുമാണ് വില.

ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് സംസ്ഥാനടിസ്ഥാടിസ്ഥാനത്തില്‍ റോളിംഗ് ട്രോഫി നല്‍കും.

Share: