ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷിക്കാം
എറണാകുളം : അസാപ്കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന 150 മണിക്കൂർ ദൈർഘ്യമുള്ള
ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പേഴ്‌സണൽ ട്രെയ്‌നർ ,ഫിറ്റ്നസ് കോച്ച് ,ജിം ഇൻസ്ട്രക്ടർ തുടങ്ങിയ മേഖലകളിൽ തൊഴിൽ നേടാനാവുന്നതാണ്. സ്വന്തമായി ഒരു ഫിറ്റ്നസ് സെൻ റ ർ നടത്തുവാനുള്ള നൈപുണ്യശേഷി ആർജിക്കുന്ന തരത്തിൽ ആണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്കിൽ കൗൺസിലിൻ റെ സർട്ടിഫിക്കറ്റ് നേടുവാനും അവസരം.
ട്രെയിനിങ് ലൊക്കേഷൻ : കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി
കൂടുതൽ വിവരങ്ങൾക്ക് : https://forms.gle/2KN9kWixdjDhwQoL8