ഫെസിലിറ്റേറ്റര്‍ ഒഴിവ്

Share:

മലപ്പുറം, നിലമ്പൂര്‍ ഐ.റ്റി.ഡി.പി യുടെ പരിധിയില്‍ വരുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസുകളില്‍ ആരംഭിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്ലസ്ടുവും ഡി.സി.എ യും യോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാരായിരിക്കണം. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന യോഗ്യതയുളളവര്‍ക്കും മുന്‍ഗണന നല്‍കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ വീതം പ്രതിമാസ ഹോണറേറിയം നല്‍കും.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസുകളിലോ, ഐറ്റിഡി പ്രൊജക്ട് ഓഫീസിലോ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന്.
ഫോണ്‍: 9496070368, 9496070369, 9496070400.

Share: