ഫിഷറീസ് ഗാര്‍ഡ് നിയമനം: അഭിമുഖം 17-ന്

Share:

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംഗിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു.

വി.എച്.എസ്.ഇ. ഫിഷറീസ് സയന്‍സ്/ എച്.എസ്.സി. വിജയവും സ്രാങ്ക് ലൈസണ്‍സുമാണ് യോഗ്യത.

മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17-ന് രാവിലെ 10-ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം വേണം എത്താന്‍. ഫോണ്‍: 0477 2252814, 2251103

Share: