ഫിഷറീസ് വകുപ്പിൽ പ്രോജ്കട് കോ-ഓർഡിനേറ്റർ

304
0
Share:

തൃശൂർ :ഫിഷറീസ് വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ, കമ്മ്യൂണിറ്റി മോട്ടിവേറ്റർ എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു.

സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ ബിരുദാനന്തര ബിരുദമാണ് പ്രോജക്ട് കോ-ഓർഡിനേറ്ററുടെ യോഗ്യത.

ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കമ്മ്യൂണിറ്റി മോട്ടിവേറ്ററുടെ യോഗ്യത. താൽപര്യമുളളവർ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം തൃശൂർ പളളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.

സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പ്രോജക്ട് കോ-ഓർഡിനേറ്ററുടെയും 27 ന് ഉച്ച രണ്ടിന് കമ്മ്യൂണിറ്റി മോട്ടിവേറ്ററുടെയും അഭിമുഖം നടക്കും.

ഫോൺ: 0487-2441132.

Share: