കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍

257
0
Share:

തിരുഃ ഫിഷറീസ് വകുപ്പില്‍ ഒഴിവുള്ള 38 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

മത്സ്യതൊഴിലാളികളുടെ ബിരുദയോഗ്യതയുള്ള മക്കള്‍ക്ക് പങ്കെടുക്കാം. എം.എസ്.ഓഫീസ്, കെ.ജി.ടി.ഇ, വേര്‍ഡ് പ്രോസസ്സിംഗ്, പി.ജി.ഡി.സി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 6,000 രൂപ ഓണറേറിയം ലഭിക്കും താത്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 26ന് രാവിലെ പതിനൊന്നു മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2464076, 9496007026.

Share: