ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്പെഷ്യലിസ്റ്റ് ഒഴിവ്

138
0
Share:

പാലക്കാട് : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്പെഷ്യലിസ്റ്റ് ഒഴിവ്. ഇക്കോണമിക്സ്, ബി.കോം എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.

മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള 18 നും 41 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 27,500 രൂപ.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചുകളില്‍ സെപ്റ്റംബര്‍ 14 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെൻറ് ഓഫീസര്‍ അറിയിച്ചു.

Share: