ഫൈൻ ആർട്സ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്: ഓൺലൈൻ ഇൻറർവ്യൂ 15ന്

Share:

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ജൂൺ 15 ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും.
അപ്ലൈഡ് ആർട്ട്, പെയിൻറിംഗ്, ഗ്രാഫിക്സ്- പ്രിൻറ് മേക്കിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് ഗസ്റ്റ് അധ്യാപക ഒഴിവുകളുള്ളത്.
അപ്ലൈഡ് ആർട്ടിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ (അപ്ലൈഡ് ആർട്ട്), പെയിൻറിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (പെയിൻറിംഗ്), ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എഫ്.എ/എം.എഫ്.എ (ഗ്രാഫിക്സ്-പ്രിൻറ് മേക്കിംഗ്) എന്നിങ്ങനെയാണ് യോഗ്യത.

ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രിൻസിപ്പാളിനെ അഭിസംബോധന ചെയ്ത് ഏതു ഒഴിവിലേക്കാണ് എന്ന് വ്യക്തമാക്കി കോളേജ് ഇ-മെയിലായ cfaktvm@gmail.com ൽ സ്വന്തം ഇ-മെയിലിൽ നിന്ന് അപേക്ഷിക്കണം. വാട്സ്ആപ്പ് നമ്പരും ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും.
ഇ മെയിലിൽ ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും കോപ്പി, ജോലി മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, ബയോഡേറ്റ അടങ്ങിയ പി.ഡി.എഫ് ഫയൽ ഉൾപ്പെടുത്തിയിരിക്കണം. 14ന് രാവിലെ 11ന് മുമ്പ് ഇമെയിൽ ലഭിച്ചിരിക്കണം.
14 ന് വൈകിട്ട് ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ, വാട്ട്സ്ആപ്പ് മുഖേന ഇൻറർവ്യൂവിൽ പ്രവേശിക്കേണ്ട സമയവും ഗൂഗിൾ മീറ്റ് ലിങ്കും നൽകും.

വിശദാംശങ്ങൾക്ക് www.cfakerala.ac.in സന്ദർശിക്കുക.

Share: