വിമുക്തഭടന്മാര്‍ക്ക് സാമ്പത്തിക സഹായം : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സായുധ സേനയില്‍ നിന്നും പെന്‍ഷനില്ലാതെ വിരമിച്ച വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ കുടുംബ പെന്‍ഷന്‍ ലഭിക്കാത്ത വിധവകള്‍ എന്നിവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളള അര്‍ഷരായവര്‍ക്ക് ഡിസ്ട്രിക്ട് മിലിട്ടറി ബനവലന്റ് ഫണ്ട്/സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട് എന്നിവയില്‍ നിന്നും വര്‍ഷം തോറും നല്‍കുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

സാമ്പത്തിക സഹായത്തിനുളള അപേക്ഷ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ ജൂലൈ 15 നകം അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422239.

Share: