എംറ്റി ഫിറ്റര്‍: ജോലി ഒഴിവ്

Share:

എറണാകുളം:  ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംറ്റി ഫിറ്റര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി: 2022 ജൂലൈ ഒമ്പതിനു 18-25 നിയമാനുസൃത വയസിളവ് അനുവദനീയം.

യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം ഇതേ ട്രേഡിലുളള ഐടിഐ.

ശമ്പളം: 19900 രൂപ, സ്ത്രീകള്‍ / ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല

Tagsfitter
Share: