ഫീല്‍ഡ് പരിശോധന: അപേക്ഷ ക്ഷണിച്ചു
കാസർഗോഡ് : ഉദുമ ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്ക്കരണത്തിൻറെ ഭാഗമായി ഫീല്‍ഡ് പരിശോധന നടത്താന്‍ ഡിപ്ലോമ (സിവില്‍), ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്, സിവില്‍), ഐ.ടി.ഐ (സര്‍വയര്‍) യോഗ്യതയുളള 18 നും 35 നും ഇടയില്‍ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 5നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2236242, 9446696377, 8136868024