ഫീല്‍ഡ് അസിസ്റ്റൻറ്

തിരുഃ കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയില്‍ ഫീല്‍ഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനഅഭിമുഖം നവംബര്‍ 30ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 10ന് നടക്കും.
വി എച്ച് എസ്ഇ, അഗ്രികള്‍ച്ചര്‍ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasumavukrishi.org സന്ദര്‍ശിക്കാം.
ഫോണ്‍:9446307456, 9496045000.