ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
പ്ലസ്ടു/ തതുല്യ വിജയം, ഗവ. അംഗീകൃത ഡി.ഫാം, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്കു മുമ്പായി കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ സമര്‍പ്പിക്കണം.
വാക് ഇന്‍ ഇൻറര്‍വ്യൂ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും.