ഫെസിലിറ്റേറ്റര്‍ നിയമനം

കോഴിക്കോട് : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളിലെ കൊഴിഞ്ഞുപോക്കു തടയുന്നതിനും ആവിഷ്‌കരിച്ച ‘സാമൂഹ്യ പഠനമുറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിയമനം.
സ്ഥാപനം സ്ഥിതി ചെയ്യുന്ന കോളനിയുടെ സമീപപ്രദേശത്തെ പട്ടികവര്‍ഗ്ഗക്കാരില്‍ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ജൂണ്‍ 19 നകം അപേക്ഷ സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കുന്നവര്‍ക്കു പ്രതിമാസം 15,000 രൂപ വേതനം നല്‍കും. എസ്.ടി വിഭാഗത്തില്‍ മതിയായ യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം ജനറല്‍, പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസുമായോ(0495 2376364), കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ (9496070370) ബന്ധപ്പെടണം.